മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റര്‍ യാത്രക്ക് ദുരിതാശ്വാസനിധിയില്‍ നിന്ന് പണം; ഉത്തരവ് പിന്‍വലിച്ചുതിരുവനന്തപുരം : പാര്‍ട്ടിസമ്മേളനത്തില്‍ പങ്കെടുത്തതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തേക്ക് നടത്തിയ ഹെലിക്കോപ്റ്റര്‍ യാത്രയുടെ ചിലവിന് ദുരിതാശ്വാസനിധിയില്‍ നിന്ന് പണം അനുവദിച്ചത് വിവാദമായി. ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തു വന്നതോടെ ദുരിതാശ്വാസനിധിയില്‍ നിന്ന് പണം അനുവദിച്ച ഉത്തരവ് റദ്ദാക്കി. ഫണ്ട് വകമാറ്റിയത് അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.
റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിനെപ്പറ്റി റവന്യൂമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ അറിഞ്ഞില്ലെന്നാണ് വിശദീകരണം.
ഡിസംബര്‍ 26ന് തൃശൂരിലെ സിപിഎം സമ്മേളനവേദിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ യാത്രയ്ക്ക് എട്ടുലക്ഷം രൂപയാണ് ചെലവ് വന്നത് . ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ കാണാനാണ് യാത്രയെന്നായിരുന്നു ഉത്തരവില്‍ വിശദീകരിച്ചിരുന്നത്. പാര്‍ട്ടി സമ്മേളനത്തില്‍ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്ന് വ്യക്തമാക്കിയതിന് തൊട്ടു പിന്നാലെയായിരുന്നു ലക്ഷങ്ങള്‍ മുടക്കിയുള്ള ആകാശയാത്ര എന്നും വിമര്‍ശനമുയര്‍ന്നു.

RELATED STORIES

Share it
Top