മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഡിജിറ്റല്‍ പ്രതിഷേധ ജ്വാല

തിരുവനന്തപുരം: അക്രമത്തിനെതിരേ അമ്മ മനസ്സ് എന്ന ഡിജിറ്റല്‍ പ്രൊട്ടസ്റ്റ് കാംപയിന്റെ സമാപനത്തോടനുബന്ധിച്ച് മെയ് 14ന് വൈകുന്നേരം 6 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് അമ്മമാര്‍ ഡിജിറ്റല്‍ പ്രതിഷേധ ജ്വാല നടത്തുമെന്ന്  കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ അറിയിച്ചു. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, എഐസിസി സോഷ്യല്‍ മീഡിയ ചെയര്‍മാന്‍ ദിവ്യസ്പന്ദന, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, സജീവ് ജോസഫ്, ശരത്ചന്ദ്ര പ്രസാദ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്, ബിന്ദു കൃഷ്ണ, ഫാത്തിമ റോസ്‌ന, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
അമ്മ മനസ്സ് ഡിജിറ്റല്‍ പ്രൊട്ടസ്റ്റ് കാംപയിനില്‍ നാലു ലക്ഷത്തിലധികം സ്ത്രീകള്‍ അക്രമരാഷ്ട്രീയത്തിനെതിരേ പ്രതിഷേധം രേഖപ്പെടുത്തിയെന്നും എം എം ഹസന്‍ അറിയിച്ചു.

RELATED STORIES

Share it
Top