മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ ഭക്തരോടുള്ള യുദ്ധപ്രഖ്യാപനം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍ ഭക്തരോടുള്ള യുദ്ധപ്രഖ്യാപനമാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി മനപ്പൂര്‍വം പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ഇതു പദവിക്കു യോജിച്ചതാണോയെന്ന് അദ്ദേഹം തന്നെ ആലോചിക്കണം. ശബരിമലയിലെ ദൗര്‍ഭാഗ്യകരമായ സംഭവവികാസങ്ങള്‍ അയ്യപ്പവിശ്വാസികള്‍ക്ക് ആഴത്തിലുള്ള മുറിവും ആശങ്കയുമാണ് ഉണ്ടാക്കിയിരിക്കുന്നത്. വിശ്വാസികളുടെ ആശങ്കയും ഭയപ്പാടും പരിഹരിക്കുന്നതിന് പകരം ഇപ്പോഴത്തെ സംഘര്‍ഷം ആളിക്കത്തിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ പത്രസമ്മേളനത്തിലെ പരാമര്‍ശങ്ങളും പ്രസംഗവും ദൗര്‍ഭാഗ്യകരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

RELATED STORIES

Share it
Top