മുഖ്യമന്ത്രിയുടെ നാട്ടിലുള്ളവരെപ്പോലും പോലിസ് കൊല്ലുന്നു: ഹസന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലുള്ളവരെപ്പോലും പോലിസ് ഇടിച്ചുകൊല്ലുന്ന കലികാലത്തിലൂടെയാണ് കേരളം കടന്നുപോവുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍. ഉനൈസിന്റെ കൊലപാതകത്തോടെ ഒരു കുടുംബം കൂടി അനാഥമായി. പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം നടക്കുന്ന എട്ടാമത്തെ കസ്റ്റഡിമരണമാണിതെന്നു ഹസന്‍ പറഞ്ഞു.
പോലിസ് അസോസിയേഷന്‍ സമ്മേളനം പാര്‍ട്ടിവല്‍ക്കരിക്കരുതെന്ന് ഡിജിപി സര്‍ക്കുലര്‍ ഇറക്കിയിട്ടും മുഖ്യമന്ത്രിയുടെ ആശിര്‍വാദമുള്ളതിനാല്‍ പോലിസ് അതിനു പുല്ലുവിലയാണു നല്‍കിയത്. പോലിസിനെ ലാളിക്കുകയും പാര്‍ട്ടിവല്‍ക്കരിക്കുകയും ചെയ്യുന്ന സമീപനം മുഖ്യമന്ത്രി മാറ്റിയില്ലെങ്കില്‍ കേരളം വലിയ ദുരന്തങ്ങള്‍ക്ക് ഇനിയും സാക്ഷ്യംവഹിക്കേണ്ടിവരുമെന്നു ഹസന്‍ പറഞ്ഞു.

RELATED STORIES

Share it
Top