മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറിദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ ഇന്ത്യന്‍ പ്രവാസി ക്ലബ്ബായ ബദര്‍ എഫ്‌സി ദമ്മാം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കി. കഴിഞ്ഞ മാസം സംഘടിപ്പിച്ച റോയല്‍ കാര്‍ഗോ ടൂര്‍ണമെന്റില്‍ നിന്നും സമാഹരിച്ച തുകയാണ് ക്ലബ് വിഹിതവും ചേര്‍ത്ത് പ്രസിഡന്റ് ഷമീര്‍ കൊടിയത്തൂര്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന് കൈമാറിയത്. ചടങ്ങില്‍ സെക്രട്ടറി സിദ്ദീഖ് കണ്ണൂര്‍, ജബ്ബാര്‍ കോഴിക്കോട്, മാനു സംബന്ധിച്ചു.

RELATED STORIES

Share it
Top