മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ഡല്‍ഹിയില്‍ ഇന്നലെ ലഭിച്ചത് 4.71 കോടി രൂപ

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡല്‍ഹിയില്‍ ഇന്നലെ മാത്രം ലഭിച്ചത് 4,71,47,444 രൂപ. വിവിധ സ്ഥാപനങ്ങളില്‍ നിന്ന് ഇത്രയും തുകയ്ക്കുള്ള ചെക്ക് കേരളഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റുവാങ്ങി.
ടൊയോട്ട ഗ്രൂപ്പ് ആണ് കൂടുതല്‍ തുക നല്‍കിയത് 40,874,447 രൂപ. ഡല്‍ഹി ഒസിഡി പ്രൊവിന്‍ഷ്യല്‍ കാര്‍മലൈറ്റ് ചാരിറ്റബിള്‍ സൊസൈറ്റി 22,22,000 രൂപയും നല്‍കി. ഫാ. എബ്രഹാം, ഫാ. ജോസഫ്, ഫാ. സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്ന് ഇത്രയും തുകയ്ക്കുള്ള ചെക്ക് മുഖ്യമന്ത്രിക്കു കൈമാറി. ഗ്രേറ്റര്‍ കൈലാഷ് ഡബ്ല്യു ബ്ലോക്ക് റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് പി ഡി ശര്‍മയും സെക്രട്ടറി എം കെ വര്‍മയും ചേര്‍ന്ന് 51,000 രൂപയുടെ ചെക്ക് കൈമാറി. ഇതു കൂടാതെ പിരമള്‍ എന്റര്‍െ്രെപസസ് ലിമിറ്റഡ് 40 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.

RELATED STORIES

Share it
Top