മുഖ്യമന്ത്രിയാകാന്‍ മാണി എല്‍ഡിഎഫുമായി ചര്‍ച്ച നടത്തി;വെളിപ്പെടുത്തലുമായി പിസി ജോര്‍ജ്തിരുവനന്തപുരം: അട്ടിമറിയിലൂടെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പുറത്താക്കി മുഖ്യമന്ത്രിയാകാന്‍ കെഎം മാണി എല്‍ഡിഎഫുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് പിസി ജോര്‍ജ് എംഎല്‍എയുടെ വെളിപ്പെടുത്തല്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പിസി ജോര്‍ജ് ഇക്കാര്യം പറഞ്ഞത്. ഇക്കാര്യം സംബന്ധിച്ച് ഇപി ജയരാജനും കേരള കോണ്‍ഗ്രസ്(എം)ലെ ഒരു എംഎല്‍എയും നിയമസഭാ ലൈബ്രറിയില്‍ വച്ച് രഹസ്യ ചര്‍ച്ച നടത്തിയിരുന്നു. ഇത് കണ്ട താന്‍ എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ 'പിസി കൂടി വരുന്നോ' എന്നായിരുന്നു ജയരാജന്റെ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കെഎം മാണിക്ക് വേണ്ടി താന്‍ എല്‍ഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. അന്നത്തെ ചര്‍ച്ചയില്‍ മാണിയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ച് എഗ്രിമെന്റുണ്ടാക്കിയുരുന്നതായും പിസി ജോര്‍ജ് പറഞ്ഞു. ഈ ബന്ധമാണ് ഇപ്പോഴും മാണി തുടര്‍ന്നുകൊണ്ടിരിക്കുന്നത്. അഴിമതി കേസുകളില്‍ നിന്ന് പിണറായി വിജയന്‍ കെഎം മാണിയെ രക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

RELATED STORIES

Share it
Top