മുഖ്യമന്ത്രിക്ക് വധഭീഷണി: പ്രതി റിമാന്‍ഡില്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുമെന്ന് ഫേസ്ബുക്ക് വീഡിയോ മുഖേന ഭീഷണി മുഴക്കിയ കേസില്‍ അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു. കോതമംഗലം ഇരമല്ലൂര്‍ നാരകത്തുകുന്നേല്‍ കൃഷ്ണകുമാറിനെയാണ് എറണാകുളം സിജെഎം കോടതി ജൂലൈ 9 വരെ റിമാന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരേ മതസ്പര്‍ധ വളര്‍ത്തുക, ഭീഷണിപ്പെടുത്തുക, അസഭ്യം പറയുക തുടങ്ങിയ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളും ഐടി ആക്റ്റിലെ 67 എ വകുപ്പും പ്രകാരമുള്ള കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. ഇയാള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. ജാമ്യം അനുവദിച്ചാല്‍ പൊതുജനങ്ങള്‍ക്കിടയില്‍ ലഹളയുണ്ടാവാനിടയുണ്ടെന്നു പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.

RELATED STORIES

Share it
Top