മുഖ്യമന്ത്രിക്ക് വധഭീഷണിയുമായി ബാരി ഗ്രൂപ്പിന്റെ പേരില്‍ പോസ്റ്റര്‍

ചേലക്കര: മായന്നൂര്‍ മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി മുഴക്കി കൊണ്ട് പോസ്റ്റര്‍ പതിച്ചു.
മായന്നൂര്‍ കാവുവട്ടം ആശാരിപ്പടിയിലെ ഷിമ മെറ്റല്‍സിന്റെ മതിലിലാണ് പേപ്പറില്‍ എഴുതിയ പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്.നക്‌സല്‍ ബാരി ഗ്രൂപ്പ് കേരള ഘടകത്തിന്റെ പേരിലാണ് ഭീഷണി മുഴക്കിയിരിക്കുന്നത്.പോലിസിനെ ഉപയോഗിച്ച്  കസ്റ്റഡിയിലെടുക്കുന്നവരെ ചവിട്ടിക്കൊല്ലുകയാണെന്നും, ആദിവാസികളെ തല്ലിക്കൊല്ലുന്നതിനും, അവരുടെ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ കൂട്ടുനില്‍ക്കുകയാണെന്നും അതിന് അറുതിവരാന്‍ മുഖ്യമന്ത്രിയുടെ തല കൊയ്യണമെന്നും, അത് ഉടന്‍ നടപ്പിലാക്കുമെന്നാണ് പോസ്റ്ററില്‍ ഭീഷണി മുഴക്കിയിട്ടുള്ളത്.
കൊണ്ടാഴി സിപി—എം ലോക്കല്‍ സെക്രട്ടറി വിഎം കൃഷ്ണകുമാര്‍ മാസ്റ്റര്‍ പഴയന്നൂര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്റലിജന്‍സ് തൃശൂര്‍ സിഐ ആര്‍ റാഫി, എസ്‌ഐ എം ജെ ജിജോ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top