മുഖ്യമന്ത്രിക്കെതിരേ വധഭീഷണി: പ്രതിയെ നാളെ കൊച്ചിയില്‍ എത്തിക്കും

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഫേസ്ബുക്ക് വീഡിയോയിലൂടെ വധഭീഷണി മുഴക്കിയ കൃഷ്ണകുമാര്‍ നായരെ നാളെ പുലര്‍ച്ചെ കൊച്ചിയിലെത്തിക്കും. ഡല്‍ഹിയില്‍ നിന്നു തീവണ്ടി മാര്‍ഗമാണ് ഇയളെ എറണാകുളം സെന്‍ട്രല്‍ പോലിസിന്റെ നേതൃത്വത്തില്‍ എത്തിക്കുന്നത്. ഇവിടെ കോടതിയില്‍ ഹാജരാക്കുന്ന കൃഷ്ണകുമാറിനെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടുന്നതിന് പോലീസ് അപേക്ഷ നല്‍കും. വെള്ളിയാഴ്ച രാത്രിയാണ് കേരളാ പോലിസ് കൃഷ്ണകുമാറിനെയും കൊണ്ട് ഡല്‍ഹിയില്‍ നിന്നു പുറപ്പെട്ടത്. അബൂദബിയില്‍ എണ്ണക്കമ്പനിയില്‍ ജീവനക്കാരനായ കൃഷ്ണകുമാര്‍ ജൂണ്‍ അഞ്ചിനാണ് വീഡിയോയിലൂടെ മുഖ്യമന്ത്രിക്കെതിരേ വധഭീഷണി മുഴക്കിയത്. അബൂദബിയില്‍ നിന്നു ഡല്‍ഹി വിമാനത്താവളത്തിലെത്തിയ കൃഷ്ണകുമാറിനെ കൊച്ചി പോലിസിന്റെ നിര്‍ദേശാനുസൃതമാണ് ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തത്.

RELATED STORIES

Share it
Top