മുഖ്യമന്ത്രിക്കെതിരേ അപവാദ പ്രചരണം; മൂന്നുപേര്‍ അറസ്റ്റില്‍

കൂത്തുപറമ്പ്: മുഖ്യമന്ത്രി പിണറായി വിജയനെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ അപവാദം പ്രചരിപ്പിച്ച സംഭവത്തില്‍ മുസ്‌ലിംലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ മൂന്നുപേരെ പിണറായി പോലിസ് അറസ്റ്റ് ചെയ്തു. മട്ടന്നൂര്‍ സ്വദേശിയും യൂത്ത്‌ലീഗ് മുന്‍ ജില്ലാ വൈസ് പ്രസിഡന്റുമായ വി എന്‍ മുഹമ്മദ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ മട്ടന്നൂര്‍ ടൗണിലെ കെ മനീഷ്, പനയത്താംപറമ്പിലെ സജിത്ത് എന്നിവരാണ് അറസ്റ്റിലായത്.
ജൂണ്‍ 30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പിണറായി പോലിസ് സ്‌റ്റേഷന്‍ ഉദ്ഘാടനത്തിനിടെ രജിസ്റ്ററില്‍ ഒപ്പിടുന്ന ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്നാണു കേസ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

RELATED STORIES

Share it
Top