മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. മഹാരാജാസ് കോളേജില്‍ നിന്ന് പോലീസ് ആയുധങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ സഭയെ തെറ്റിധരിപ്പിക്കുന്ന രീതിയില്‍ മുഖ്യമന്ത്രി പ്രസ്താവന നടത്തിയെന്നാരോപിച്ചാണ് പ്രതിപക്ഷം അവകാശലംഗനത്തിന് നോട്ടീസ് നല്‍കിയത്. പി.ടി. തോമസും ഹൈബി ഈഡനുമണ് നോട്ടീസ് നല്‍കിയത്.
ഈ മാസം 5ന് പ്രതിപക്ഷം ഈ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയപ്പോള്‍ ചില നിര്‍മാണ സാമഗ്രികള്‍ മാത്രമാണ് മഹാരാജാസില്‍ നിന്നും കണ്ടെത്തിയതെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. ആരെയോ സഹായിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയതെന്നും ഇത് നിയമസഭയ്ക്കും അംഗങ്ങള്‍ക്കും മേലുള്ള അവകാശ ലംഘനമാണെന്നും പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രി സഭയില്‍ ഇല്ലായിരുന്നതിനാല്‍ വിഷയം പരിശോധിച്ച ശേഷം നടപടിയെടുക്കാമെന്ന് സ്പീക്കര്‍ വ്യക്തമാക്കി.[related]

RELATED STORIES

Share it
Top