മുഖ്യപ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
kasim kzm2018-04-04T09:24:15+05:30
വടകര: കല്ല്യാണ ഫോട്ടോകളില്‍ നിന്ന് സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചസംഭവത്തില് കേസ്സിലെ മുഖ്യ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വടകര സദയം ഷൂട്ട് ആന്‍ഡ് എഡിറ്റ് എന്ന സ്ഥാപനത്തിലെ ജീവനക്കാരന് കൈവേലി സ്വദേശി ബിബീഷിനെ കണ്ടെത്താന്‍ രാജ്യത്തെ വിമാന താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും ഡിസിആര്‍ബി, എസ്എസ്ആര്ബി മുഖേന വടകര പോലിസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതി രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നവിവരത്തെ തുടര്‍ന്നാണ് ഈ നടപടി. വടകര ഡിവൈനഎസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇത് സംബന്ധിച്ച് തിങ്കളാഴ്ച സി കെ നാണു. എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷനില്‍ ഒളിവില്‍ പോയ ബിബീഷിനെ കണ്ടെത്താന്‍ ഊര്‍ജിത ശ്രമങ്ങള്‍ നടന്നു വരുന്നതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പോലിസ് നടപടി ശക്തമാക്കിയത്. മുഖ്യപ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ വനിതാ സംഘടനകള്‍ അടക്കം പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ്.