മുഖ്യധാരാ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത് ബ്രാഹ്മണിസം: എം കെ മനോജ് കുമാര്‍

കണ്ണനല്ലൂര്‍: ഇന്ത്യയുടെ മുഖ്യധാരാ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന ബ്രാഹ്മണിസമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എംകെ മനോജ്കുമാര്‍ പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും മാര്‍ക്കിസ്റ്റ് പാര്‍ട്ടി അടക്കമുള്ള മതേതര രാഷ്ട്രീയ പാര്‍ട്ടികളെ പോലും നിയന്ത്രിക്കുന്നത് ബ്രാഹ്മണിസ്റ്റ് താല്‍പര്യങ്ങളാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സവര്‍ണ്ണ സ്വാധീനമാണ് ദലിത് ന്യൂനപക്ഷ വിഭാഗങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടാന്‍ കാരണം. അത്തരമൊരു സാഹചര്യത്തില്‍ നിന്നാണ് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ രൂപപ്പെട്ടത്. എസ്ഡിപിഐ കുണ്ടറ മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ഷാജഹാന്‍ കുന്നുംപുറം അധ്യക്ഷത വഹിച്ചു. ജില്ലാ ആക്ടിങ് പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, ജില്ലാ ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ, ജില്ലാ സെക്രട്ടറി റിയാസ് കണ്ണനല്ലൂര്‍, വിമന്‍സ് ഇന്ത്യമൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ശൈലജാ സുധീര്‍, മണ്ഡലം പ്രസിഡന്റ് റിയാദ് കേരളപുരം സംസാരിച്ചു.

RELATED STORIES

Share it
Top