മുഖമില്ലാത്തവരുടെ മുഖമായി കുഞ്ഞ് ചലച്ചിത്രം

വടകര: അധ്യാപക ജീവിതത്തിന്റെ തുടക്കത്തില്‍ അത്ര നല്ല അധ്യാപകനൊന്നുമായിരുന്നില്ല ഞാന്‍.. സുധാകരന്‍ മാസ്റ്റര്‍ യാത്രയയപ്പ് ചടങ്ങില്‍ തന്റെ അധ്യാപന ജീവിതത്തെ മാറ്റിമറിച്ച അനുഭവം പങ്കുവെക്കുന്നടത്താണ് മുഖമില്ലാത്തവര്‍ എന്ന ഹ്രസ്വചിത്രം ആരംഭിക്കുന്നത്. ആരാലും ഗൗനിക്കപ്പെടാതെ പോകുന്ന മുഖമടയാളപ്പെടുത്തപ്പെട്ടില്ലാത്ത നന്മകള്‍ക്ക് നേരെ കണ്ണ് തുറപ്പിക്കുകയാണ് പത്താം തരം വിദ്യാര്‍ത്ഥിയായ മിലന്‍ സിദ്ധാര്‍ഥ.് തന്റെ കാമറക്കണ്ണിലൂടെ. നാല് ചുവരുകള്‍ക്കപ്പുറത്തെ ജൈവീകതകൂടി തൊട്ടറിയുന്നിടത്ത് മാത്രമേ അറിവ് എന്നവാക്ക് സാര്‍ത്ഥകമാകൂ എന്ന് അധ്യാപകരോടും വിദ്യാര്‍ത്ഥികളോടും സമൂഹത്തോടു തന്നെയും പറഞ്ഞ് വയ്ക്കുകയാണ് കഥാകൃത്തും സംവിധായകനുമായ അഭിനവ് കൃഷ്ണ. ക്ലാസ് മുറിയിലേക്കും കൃഷിയിടത്തിലേക്കും ഓടി കിതച്ചെത്തുന്ന മുരളി എന്ന കുട്ടി തന്റെ പഠനത്തിനും കുടുംബത്തിനും താങ്ങായ കൃഷിപ്പണിയില്‍ നിന്നും കിട്ടിയ മിച്ചം കൊണ്ട് സഹപാഠിക്ക് തണലൊരുക്കുന്നിടത്ത്് സുധാകരന്‍ മാസ്റ്റര്‍ തന്റെ ഉത്തരക്കടാസുകളെ പുനര്‍ മൂല്യനിര്‍ണ്ണയം ചെയ്യുകയാണ്. ക്ലാസ്സില്‍ എന്നും മാറ്റി നിര്‍ത്തപ്പെടാറുള്ള മുരളിയുടെ കൃഷിയിടത്തിലേക്ക് മറ്റ് കുട്ടികളുമായെത്തുന്ന സുധാകരന്‍ മാസ്റ്റര്‍ക്കും കുട്ടികള്‍ക്കും നന്മയുടെ വിത്തുകള്‍ കൈമാറുമ്പോള്‍ എല്ലാവരുടേയും മുഖം തെളിയുന്നിടത്ത് സിനിമ അവസാനിക്കുന്നു. ശീരാഗാണ് മുരളിയെ അവതരിപ്പിച്ചത്്. പാര്‍വണ ആലപിച്ച വൈലോപ്പിള്ളിയുടെ കായ്പവല്ലരി എന്നകവിതയുടെ പശ്ചാത്തലത്തില്‍  തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത് ആര്‍ദ്ര അശോകാണ്. അനിരുദ്ധ്, സെല്‍വ റഖീദ് എന്നിവര്‍ പ്രൊഡക്ഷന്‍ കണട്രോളര്‍മാരായ ചലച്ചിത്രത്തില്‍ ഹൈസ്‌കൂള്‍ തലത്തില്‍ പഠിക്കുന്ന മുപ്പതോളം വിദ്യാര്‍ത്ഥികള്‍  പ്രവര്‍ത്തിച്ചു.

RELATED STORIES

Share it
Top