മുഖപത്രത്തിന് വിലക്ക്: സിപിഎം കോടതിയില്‍

അഗര്‍ത്തല: സിപിഎം മുഖപത്രമായ ഡെയ്‌ലി ദേശര്‍കഥയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ ന്യൂസ്‌പേപ്പര്‍ രജിസ്ട്രാറുടെ (ആര്‍എന്‍ഐ) നടപടി ചോദ്യം ചെയ്ത് ത്രിപുര ഹൈക്കോടതിയില്‍ പാര്‍ട്ടി റിട്ട് ഹരജി സമര്‍പ്പിച്ചു. പത്രത്തിന്റെ ഉടമാവകാശം അനധികൃതമായി കൈമാറിയെന്ന് ആരോപിച്ചാണ് രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. ശനിയാഴ്ചയാണ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചതെന്ന് ബംഗാള്‍ ഡെയ്‌ലി എഡിറ്റര്‍ സമീര്‍ പൗള്‍ അറിയിച്ചു. ഉടമാവകാശം കൈമാറുക വഴി പത്രം പ്രസ് ആന്റ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്‌സ് ആക്റ്റിലെ നിരവധി വകുപ്പുകള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് പശ്ചിമ ത്രിപുര ജില്ലാ മജിസ്‌ട്രേറ്റ് സന്ദീപ് നാംദന്‍ മഹാത്മയാണ് രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. ത്രിപുര സിപിഎം സംസ്ഥാന കമ്മിറ്റിയുടെ മുഖപത്രമാണ് ഡെയ്‌ലി ദേശര്‍കഥ എന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. ത്രിപുരയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് ഏതാനും മാസം മുമ്പാണ് ഉടമാവകാശം ദേശര്‍കഥ സൊസൈറ്റിക്കു കൈമാറിയത്.

RELATED STORIES

Share it
Top