മുഖക്കുരുവിനുള്ള മരുന്ന് കഴിച്ചു:അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായി വിദ്യാര്‍ഥിനി മരിച്ചു

ഉഡുപ്പി: മുഖക്കുരുവിനുള്ള ആയുര്‍വേദ ഗുളിക കഴിച്ച വിദ്യാര്‍ഥിനി അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് മരിച്ചു. കഴിച്ച മരുന്നുകള്‍ ഓവര്‍ ഡോസായതിനാലാണ് അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായത്. പര്‍ക്കാല അഗ്രഹാരത്തിലെ നമൃതയെന്ന 17കാരിയാണ് മുഖക്കുരുവിനുള്ള മരുന്നിനായി ആയുര്‍വേദ ഡോക്ടറെ കണ്ടത്. ഡോക്ടര്‍ 4 ഗുളികയാണ് നമൃതയ്ക്ക് നല്‍കിയത്.രണ്ടുദിവസത്തിനു ശേഷം കടുത്ത പനിയെ തുടര്‍ന്ന് നമൃതയെ കസ്തൂര്‍ബാ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് മരുന്ന് ഓവര്‍ ഡോസായതിനെ തുടര്‍ന്ന് നമൃതയുടെ അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായതായി വ്യക്തമായത്. ഇന്നലെ രാവിലെയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.

RELATED STORIES

Share it
Top