മുക്കുപണ്ടം പണയപ്പെടുത്തി കോടികള്‍ തട്ടിയ സംഭവം; ഒരാള്‍ പിടിയില്‍

കഴക്കൂട്ടം: പോത്തന്‍കോട് അയിരൂപ്പാറ ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കില്‍ കോടികളുടെ മുക്കുപണ്ട പണയ കേസില്‍ ഒരാല്‍ കൂടി പിടിയിലായി. തട്ടിപ്പിന്റെ സൂത്രധാരിയും കേസിലെ പ്രധാന പ്രതിയും കൂടിയായ റീനയുടെ ഡ്രൈവറായ പോത്തന്‍കോട് സ്വദേശി സാജിദ് (24) ആണ് കഴിഞ്ഞ ദിവസം പോത്തന്‍കോട് പോലിസിന്റെ പിടിയിലായത്. ഇയ്യാളെ ഉപയോഗിച്ചും റീനമുക്കുപണ്ടം പണയം വെച്ചതായാണ് പോലിസ് കണ്ടെത്തല്‍. മുഖ്യ പ്രതിയായ റീനയേയും കൂട്ട് പ്രതികളായ മറ്റ് രണ്ട് സ്ത്രീകളേയും കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്യ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇനിയും നിരവധി പേരേ പിടികൂടാനുണ്ടെന്ന് പോത്തന്‍കോട് പോലിസ് പറഞ്ഞു. ബാങ്ക് ജീവനക്കാര്‍ ഉള്‍പ്പെടെ വരും ദിവസങ്ങളില്‍ അറസ്റ്റിലായേക്കുമെന്നാണ് സൂചന. ഏകദേശം നാലു കോടിക്ക് പുറത്ത്  മുക്കുപണ്ടം പണയം വെച്ച് തട്ടിയെടുത്തതായാണ് പോലിസ് പറയുന്നത്. ആള്‍മാറാട്ടം നടത്തി അക്കൗണ്ട് തുടങ്ങിയും റീന തട്ടിപ്പ് നടത്തിയതായും പോലിസ് പറഞ്ഞു. ബന്ധുക്കളായ ചിലരുടെ ഐടി കാര്‍ഡ് ഉപയോഗിച്ചാണ് ഇത് നടത്തിയിട്ടുള്ളതും. ഇത് ചില ബാങ്ക് ജീവനക്കാരുടെ ഒത്താശയോട് കൂടിയാണെന്നും പോലിസ് പറഞ്ഞു.  ഇത്രയും ഭീമമായ തുക തുകമുക്ക് പണ്ടം വെച്ച് തട്ടിയെടുത്ത സംഭവം പോലിസ് ഗൗരവമായാണ് കാണുന്നത്. ബാങ്ക് ജീവനക്കാരെ ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പോലിസ് ഒരുങ്ങുന്നത്. ബാങ്ക് മാനേജര്‍ ശശികലയെയും ക്ലര്‍ക്ക് കുശലകുമാരിയെയും ഡയറക്ടര്‍ ബോര്‍ഡ് അന്വേഷണാത്മകമായി നേരത്തെ സസ്‌പെന്റ് ചെയ്തു. 68 തവണകളിലായാണ് റീന മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയത്. അയിരുപ്പാറ ബ്രാഞ്ച് കൂടാതെ പോത്തന്‍കോട് ബ്രാഞ്ചില്‍ നിന്നും റീന ഇതിനൊപ്പം തട്ടിപ്പ് നടത്തിയിട്ടുണ്ട്. തട്ടിപ്പ് നടത്തി കൈക്കലാക്കിയ പണം റീന എന്ത് ചെയ്‌തെന്ന് ഉള്ള വിവരം പോലിസിന് വ്യക്തമായിട്ടില്ല.

RELATED STORIES

Share it
Top