മുക്കുപണ്ടം പണയം വച്ച് 50,000 രൂപയുടെ തട്ടിപ്പ്: പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

വടക്കാഞ്ചേരി: വടക്കാഞ്ചേരിയിലുള്ള പോപ്പുലര്‍ ഫിനാന്‍സ് എന്ന സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് 50,000 രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ പിടികിട്ടാപ്പുള്ളിയായ യുവാവിനെ പിടികൂടി.
നാലു വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന വല്ലച്ചിറ മാന്തറ വീട്ടില്‍ അക്ഷയ്(23)നെയാണ് തൃശൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി സിഐ പി എസ് സുരേഷിന്റെ നേതൃത്വത്തില്‍ എസ്‌ഐ രതീഷ് കെ സി, എഎസ്‌ഐ ജിനുമോന്‍ തച്ചേത്ത്, സിവില്‍ പോലിസ് ഓഫിസറായ ജോബിന്‍ ഐസക്ക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സമാനരീതിയിലുള്ള തട്ടിപ്പ് നടത്തിയതിന് കോട്ടയം, ഏറ്റുമാനൂര്‍, മുവാറ്റുപുഴ, കളമശ്ശേരി, നെടുപുഴ പോലിസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. മറ്റൊരു പ്രതിയായ വല്ലച്ചിറ പുളിക്കത്തറ വീട്ടില്‍ ശരത്ത് ഇപ്പോഴും ഒളിവിലാണ്.

RELATED STORIES

Share it
Top