മുക്കുപണ്ടം പണയംവച്ച് രണ്ടരക്കോടി തട്ടി; രണ്ടുപേര്‍ക്ക് സസ്‌പെന്‍ഷന്‍

കഴക്കൂട്ടം: പോത്തന്‍കോട് അയിരൂപ്പാറ ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കിന്റെ ചേങ്കോട്ടുകോണം ശാഖയില്‍ മുക്കുപണ്ടം പണയംവച്ച് രണ്ടരക്കോടി രൂപ തട്ടിയതായി പരാതി. പോത്തന്‍കോട് സ്വദേശിനിയായ സുബൈദയ്ക്ക് എതിരെയാണ് ബാങ്ക് അധികൃതര്‍ പോത്തന്‍കോട് പോലിസില്‍ പരാതിനല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് ബാങ്കിന്റെ ചേങ്കോട്ടുകോണം ബ്രാഞ്ച് മാനേജര്‍ ശശികലയെയും ക്ലാര്‍ക്കായ കുശലയെയും സസ്‌പെന്‍ഡ് ചെയ്തു. സുബൈദയുടെ ബന്ധുകളുടെ പേരില്‍ 60ഓളം തവണയായിട്ടാണ് മുക്കുപണ്ടം പണയം വച്ചത്. സഹകരണ ബാങ്കിന്റെ ഓഡിറ്റിങ് വിഭാഗം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ബാങ്കിന്റെ മാനേജിങ് ഡയറക്ടറായ അനിതയ്ക്ക് കാരണംകാണി—ക്കല്‍ നോട്ടീസും നല്‍കി. പോത്തന്‍കോട് പോലിസ് അന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top