മുക്കത്ത് വീണ്ടും കവര്‍ച്ച : 22 പവനും 14000 രൂപയും മോഷ്ടിച്ചുമുക്കം: മലയോര മേഖലയില്‍ മോഷ്ടാക്കള്‍ വിലസുന്നു. ശനിയാഴ്ച പുലര്‍ച്ചെയും വലിയ മോഷണം നടന്നു. പൂള പൊയില്‍ ഭാഗത്താണ് മോഷണം നടന്നത്.  മൂന്നു വീടുകളില്‍ മോഷണവും ഒരു വീട്ടില്‍ മോഷണ ശ്രമവും നടന്നു. പൂളപൊയില്‍ പടിഞ്ഞാറു വീട്ടില്‍ കരുണാകരന്‍ നായരുടെ വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ 22 പവന്‍ സ്വര്‍ണാഭരണവും 5000 രൂപയും അപഹരിച്ചു. വീട്ടില്‍ അലമാരിയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവുമാണ് അപഹരിച്ചത്. അടുക്കള വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. തൊട്ടടുത്ത വരിക്കാലില്‍ സാറയുടെ വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ 5000 രൂപയും മോഷ്ടിച്ചു. ജമീല കുന്നുമ്മലിന്റെ വീട്ടില്‍ നിന്ന് 4000 രൂപയും നഷ്ടപ്പെട്ടു. ഇടിവെട്ടിപ്പാറ ഷിഹാബുദ്ധീനറെ വീട്ടിലാണ് മോഷണശ്രമം നടന്നത്. ഇവിടെ അലമാരിയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ടെങ്കിലും മോഷ്ടാക്കള്‍ക്ക് ഒന്നും ലഭിച്ചില്ല. പുലര്‍ച്ചെ 2നും 4 നും ഇടക്കാണ് മോഷണം നടന്നതെന്നാണ് നിഗമനം. മുക്കം പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഒരാഴ്ച മുമ്പ് അഗസ്ത്യന്‍ മുഴിയിലെ മൂന്നു വീടുകളിലായി നടന്ന മോഷണത്തില്‍ 10 പവനിലധികം നഷ്ടപ്പെട്ടിരുന്നു.

RELATED STORIES

Share it
Top