മുക്കം നഗരസഭയില്‍ ഭവനനിര്‍മാണ പദ്ധതിക്ക് തുടക്കം

മുക്കം: നഗരസഭയില്‍ സമ്പൂര്‍ണ ഭവന നിര്‍മാണ പദ്ധതിക്ക് തുടക്കമായി. പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതി പ്രകാരം 376 വീടുകളും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 80 വീടുകളുമാണ് നിര്‍മിക്കുന്നത്. നിര്‍മാണം പൂര്‍ത്തീകരിക്കാത്ത വീടുകള്‍ക്ക് പണി പൂര്‍ത്തിയാക്കാന്‍ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയും തുടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ 90 വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിക്കും. പിഎംഎവൈ പദ്ധതിയുടെ രണ്ടാം ഡിപിആര്‍ ഗഡുക്കളുടെ വിതരണം നഗരസഭാ ചെയര്‍മാന്‍ വി കുഞ്ഞന്‍ ഉദ്ഘാടനം ചെയ്തു.  വൈസ് ചെയര്‍പേഴ്‌സണ്‍ ഹരിതമോയിന്‍കുട്ടി അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി എന്‍ കെ ഹരീഷ്, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കെ ടി ശ്രീധരന്‍, സാലി സിബി, വി ലീല, കൗണ്‍സിലര്‍മാരായ ടി ടി സുലൈമാന്‍, ജെസി രാജന്‍, പി കെ മുഹമ്മദ്, രജിത കുപ്പോട്ട്, ഷഫീഖ് മാടായി  സംസാരിച്ചു.

RELATED STORIES

Share it
Top