മുകേഷിനെതിരേ നടപടി വേണം: എന്‍ഡബ്ല്യുഎഫ്‌

കോഴിക്കോട്: മീ ടൂ കാംപയിനില്‍ പേരു വെളിപ്പെട്ട സിനിമാനടനും സിപിഎം എംഎല്‍ എയുമായ മുകേഷിനെതിരേ കേസെടുക്കേണ്ടെന്ന നിയമോപദേശം നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നു നാഷനല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ കവിത.
സിനിമാരംഗത്തു മാത്രമല്ല, മറ്റേതു മേഖലയിലും സ്ത്രീകള്‍ക്കു പിടിച്ചുനില്‍ക്കാനും ഉന്നതങ്ങളിലെത്താനും സഹപ്രവര്‍ത്തകരായ പുരുഷന്മാര്‍ക്കു വഴങ്ങിക്കൊടുക്കണമെന്ന വെളിപ്പെടുത്തലുകള്‍ അങ്ങേയറ്റം ഭീതിജനകമാണ്.
നിസ്സാര സംഭവങ്ങളില്‍ പോലും സ്വമേധയാ കേസെടുക്കുന്ന വനിതാ കമ്മീഷന്‍ ആരോപണം ഉന്നയിച്ചവര്‍ പോലിസില്‍ പരാതി നല്‍കിയില്ലെന്നതിനാല്‍ ഇടതുപക്ഷ എംഎല്‍എമാരായ പി കെ ശശി, നടന്‍ മുകേഷ് എന്നിവര്‍ക്കെതിരേ നടപടിയില്ലെന്ന നിലപാട്് സ്വീകരിക്കുന്നത് അപമാനകരമാണ്. ഉടനടി ഇവര്‍ക്കെതിരേ നടപടിയെടുത്ത് ഇരകള്‍ക്ക് നീതി ലഭ്യമാക്കിക്കൊണ്ട് സ്ത്രീസമൂഹത്തിന് ആത്മവിശ്വാസം നല്‍കണമെന്നും എ കെ കവിത ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top