മുംബൈ സാകിനാക്കയില്‍ വന്‍ തീപ്പിടിത്തം; മരണം 12

മുഹമ്മദ് പടന്ന

മുംബൈ: സാകിനാക്കയിലെ ഖൈറാനി റോഡിലെ ബേക്കറി ഷോപ്പില്‍ വന്‍ തീ പ്പിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് 12 തൊഴിലാളികള്‍ മരിച്ചു. സംഭവം നടക്കുമ്പോള്‍  കുടുങ്ങിക്കിടന്ന നാലുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഖേറാണി റോഡിലെ  പ്രശസ്തമായ ലഘുഭക്ഷണശാല ബാനു ഫര്‍സനില്‍ ഇന്നലെ പുലര്‍ച്ചെ 4.30 ഓടെയാണ് തീ പടര്‍ന്നത്. 25ഓളം ഫയര്‍ എന്‍ജിനുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ഷോര്‍ട്ട്  സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം.  ഇപ്പോള്‍ സ്ഥിതി നിയന്ത്രണത്തിലാണെന്ന് സീനിയര്‍ പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ ധര്‍മാധികാരി പറഞ്ഞു. ഫര്‍ണിച്ചര്‍ കടകള്‍, തുണിക്കടകള്‍ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങള്‍ക്കും തീ പടര്‍ന്നിരുന്നു.    വ്യാപാരികളും കടയില്‍ ജോലി ചെയ്യുന്ന  തൊഴിലാളികളും കുടുങ്ങിക്കി ടക്കുകയായിരുന്നു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരെ ആദ്യഘട്ടത്തില്‍ അജ്ഞാത മൃതദേഹം ആയാണ് ബിഎംസി അധികൃതര്‍ കണക്കാക്കിയത്. തിരിച്ചറിയല്‍ പ്രക്രിയ വൈകീട്ട് വരെ തുടരുകയുണ്ടായി. കെട്ടിടം പൂര്‍ണമായും കത്തി നശിച്ചതിനാല്‍ കുടുങ്ങിക്കിടക്കുന്നവരെക്കുറിച്ച് പൂര്‍ണമായ വിവരം ലഭ്യമായിരുന്നില്ല.  അപകടത്തില്‍ പരിക്കേറ്റവര്‍ ഗാട്ട്‌കോപ്പര്‍  രാജവാടി ആശുപത്രിയില്‍ ചികിത്സ യിലാണ്. നവി മുംബൈയിലെ തുര്‍ഭേ  റോഡില്‍ രാസായുധ ശേഖരത്തിലും സമാനമായ രീതിയില്‍ ഇന്നലെ വന്‍ തീ പടര്‍ന്നു. ടിടിസി ഏരിയയില്‍ സ്ഥിതി ചെയ്യുന്ന യൂനിറ്റില്‍നിന്ന് ആറ് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീ അണച്ചതിനെ തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവായി.

RELATED STORIES

Share it
Top