മുംബൈ ഇന്ത്യന്‍സ് പാണ്ഡ്യ ബ്രദേഷ്‌സിനെ നിലനിര്‍ത്തും


മുംബൈ: അടുത്ത സീസണിലെ ഐപിഎല്ലില്‍ നലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയ്‌ക്കൊപ്പം ക്രുണാല്‍ പാണ്ഡ്യയേയും ഹര്‍ദിക് പാണ്ഡ്യയേയും നിലനിര്‍ത്തുമെന്ന് റിപോര്‍ട്ട്. അവസാന സീസണില്‍ ഇരുവരും മികച്ച പ്രകടനമാണ് മുംബൈയ്ക്ക് വേണ്ടി പുറത്തെടുത്തത്. കഴിഞ്ഞ സീസണിലെ ഫൈനലില്‍ ക്രുണാല്‍ പാണ്ഡ്യയുടെ ബാറ്റിങാണ് മുംബൈയ്ക്ക് ജയം സമ്മാനിച്ചത്. ബാറ്റുകൊണ്ട് പന്തുകൊണ്ടും ഒരുപോലെ തിളങ്ങാന്‍ കെല്‍പ്പുള്ളവരാണ് ഇരു താരങ്ങളും.
അതേ സമയം ഹൈദരാബാദ് ഡേവിഡ് വാര്‍ണരെ നിലനിര്‍ത്താന്‍ തീരുമാനിച്ചതായും വിവരമുണ്ട്. വിലക്കിന് ശേഷം തിരിച്ചെത്തുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ എന്നിവരെ നിലനിര്‍ത്തുമെന്നും റിപോര്‍ട്ടുകളുണ്ട്.

RELATED STORIES

Share it
Top