മുംബൈയെ എറിഞ്ഞൊതുക്കി ടൈ; പഞ്ചാബിന് 187 റണ്‍സ് വിജയലക്ഷ്യം


മുംബൈ: ജീവന്‍മരണ പോരാട്ടത്തില്‍ പഞ്ചാബിന് മുന്നില്‍ 187 റണ്‍സ് വിജയലക്ഷ്യംവച്ച് മുംബൈ ഇന്ത്യന്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ മുംബൈ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് അടിച്ചെടുത്തത്. മികച്ച തുടക്കം ലഭിച്ച മുംബൈയെ തകര്‍ത്തത് നാല് വിക്കറ്റ് വീഴ്ത്തിയ ആന്‍ഡ്രൂ ടൈയുടെ ബൗളിങാണ്.
മുംബൈ നിരയില്‍ കീറോണ്‍ പൊള്ളാര്‍ഡ് ( 23 പന്തില്‍ 50) ടോപ് സ്‌കോററായി. അഞ്ച് ഫോറും മൂന്ന് സിക്‌സറുമാണ് പൊള്ളാര്‍ഡ് അടിച്ചെടുത്തത്. ഹര്‍ദിക് പാണ്ഡ്യയും ( 23 പന്തില്‍ 32) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. സൂര്യകുമാര്‍ യാദവ് ( 15 പന്തില്‍ 27), ഇ,ാന്‍ കിഷന്‍ ( 12 പന്തില്‍ 20) എന്നിവരും മുംബൈ നിരയില്‍  ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
പഞ്ചാബിന് വേണ്ടി ആര്‍ അശ്വിന്‍ രണ്ട് വിക്കറ്റും അങ്കിത് രജപുത്, മാര്‍ക്ക് സ്റ്റോണിസ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

RELATED STORIES

Share it
Top