മുംബൈയില്‍ റണ്‍മഴ ; ജയത്തോടെ പഞ്ചാബ്മുംബൈ: റണ്‍മഴ പെയ്ത മുംബൈ ഇന്ത്യന്‍സ്- കിങ്‌സ് ഇലവന്‍ പഞ്ചാബ് പോരാട്ടത്തില്‍ ജയം പഞ്ചാബിനൊപ്പം. ഏഴ് റണ്‍സിനാണ് പഞ്ചാബ് ജയം കൊയ്തത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 230 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ മറുപടി ബാറ്റിങിലെ മുംബൈയുടെ പോരാട്ടം 20 ഓവറില്‍ ആറ് വിക്കറ്റിന് 223 എന്ന സ്‌കോറില്‍ അവസാനിച്ചു.ടോസ് നഷ്ടപ്പെട്ട കിങ്‌സ് ഇലവന്‍ പഞ്ചാബ് ബാറ്റിങ് വിസ്‌ഫോടനമാണ് പുറത്തെടുത്തത്. ഓപണര്‍മാരായ വൃധിമാന്‍ സാഹയും മാര്‍ട്ടിന്‍ ഗുപ്റ്റിലും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 5.3 ഓവറില്‍ 68 റണ്‍സാണ് പടുത്തുയര്‍ത്തിയത്. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 36 റണ്‍സെടുത്ത് പുറത്തായെങ്കിലും രണ്ടാമനായി ക്രീസിലെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ ബൗളര്‍മാരെ കശാപ്പ് ചെയ്തു. 21 പന്തില്‍ 47 റണ്‍സെടുത്ത മാക്‌സ്‌വെല്ലിനെ ജസ്പ്രീത് ബൂംറ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. സാഹ 55 പന്തില്‍ 93 റണ്‍സുമായി പുറത്താവാതെ നിന്നു. മുംബൈ നിരയില്‍ ലസിത് മലിംഗ 45 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റ് നേടാനായില്ല. മിച്ചല്‍ മഗ്ലെങ്ങന്‍ നാലോവറില്‍  ഒരു വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബൂംറയും കരണ്‍ ശര്‍മയും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. മറുപടി ബാറ്റിങില്‍ ലിന്‍ഡന്‍ സിമ്മണ്‍സ്(59) പാര്‍ഥിവ് പട്ടേല്‍(38) കീറോണ്‍ പൊള്ളാര്‍ഡ്(50), ഹര്ഡദിക് പാണ്ഡ്യ(30) എന്നിവര്‍ മുംബൈയ്ക്ക് വേണ്ടി പൊതുതിനോക്കിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല. ജയത്തോടെ 13 മല്‍സരങ്ങളില്‍നിന്ന് 14 പോയിന്റുകളുമായി പഞ്ചാബ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി.

RELATED STORIES

Share it
Top