മുംബൈയില്‍ പെട്രോള്‍ വില 90 കടന്നു

മുംബൈ: ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 11 പൈസയും ഡീസലിന് അഞ്ചു പൈസയുമാണ് കൂടിയത്. മഹാരാഷ്ട്രയിലെ പല നഗരങ്ങളിലും തിങ്കളാഴ്ച പെട്രോള്‍ വില 90 കടന്നു. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 90.08 രൂപയിലെത്തി. ഞായറാഴ്ച ഇത് 89.97 രൂപയായിരുന്നു. മഹാരാഷ്ട്രയിലെ പല ജില്ലകളിലും പെട്രോള്‍ ലിറ്ററിന് 91 രൂപയ്ക്കു മുകളിലെത്തിയിട്ടുണ്ട്. നന്ദേഡില്‍ 91.61ഉം അമരാവതിയില്‍ 91.31 രൂപയും രത്‌നഗിരിയില്‍ 91.14ഉം ജാല്‍ഗണില്‍ 91.01 രൂപയുമാണ് പെട്രോള്‍ വില. ന്യൂഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 82.72 രൂപയിലെത്തി.

RELATED STORIES

Share it
Top