മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് നാല് മരണം

മുംബൈ: മുംബൈയിലെ മായിമൂണെന്ന ബഹുനില കെട്ടിടത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇന്നു രാവിലെ 5 മണിയോടെയാണ് തീപിടിത്തമുണ്ടായത്. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു.



മരിച്ചവരില്‍ രണ്ടുപേര്‍ കുട്ടികളാണ്. ഒരുകുടുംബത്തിലെ സാകിന കാപ്‌സി(14), മോയിന്‍ കാപ്‌സി(10), തസ്ലീം കാപ്‌സി(42), ദാവുദ് കാപ്‌സി(80) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ പ്രാദേശിക ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

RELATED STORIES

Share it
Top