മുംബൈക്ക് വമ്പന്‍ ജയം; സ്വന്തം തട്ടകത്തില്‍ കൊല്‍ക്കത്ത നാണം കെട്ടുകൊല്‍ക്കത്ത: ഐപിഎല്ലിലെ നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരേ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം. സന്ദര്‍ശകരായെത്തിയ മുംബൈ ഇന്ത്യന്‍സ് 102 റണ്‍സിനാണ് കൊല്‍ക്കത്തയെ തകര്‍ത്തുവിട്ടത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ കൊല്‍ക്കത്തയുടെ പോരാട്ടം 18.1 ഓവറില്‍ 108 റണ്‍സില്‍ അവസാനിച്ചു. രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹര്‍ദിക് പാണ്ഡ്യയയും ക്രുണാല്‍ പാണ്ഡ്യയുമാണ് കൊല്‍ക്കത്തയെ തകര്‍ത്തത്. ജയത്തോടെ മുംബൈ പ്ലേ ഓഫ് സാധ്യത സജീവമാക്കി.വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടിയ ഇഷാന്‍ കിഷന്റെ (62) ബാറ്റിങാണ് മുംബൈയെ മികച്ച സ്‌കോറിലേക്കെത്തിച്ചത്. സൂര്യകുമാര്‍ യാദവും ( 32 പന്തില്‍ 36) രോഹിത് ശര്‍മയും (31 പന്തില്‍ 36) മുംബൈക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇഷാന്‍ 21 പന്തില്‍ അഞ്ച് ഫോറും ആറ് സിക്‌സറും അടിച്ച് കളം വാണതാണ് മുംബൈക്ക് കരുത്തായത്.  അവസാന ഓവറുകളില്‍ വെടിക്കെട്ട് നടത്തിയ ബെന്‍ കട്ടിങും ( ഒമ്പത് പന്തില്‍ 24) ക്രുണാല്‍ പാണ്ഡ്യയും ( രണ്ട് പന്തില്‍ എട്ട്) ചേര്‍ന്നാണ് മുംബൈ സ്‌കോര്‍ബോര്‍ഡിനെ 210ലേക്കെത്തിച്ചത്. കട്ടിങ് മൂന്ന് സിക്‌സും ഒരു ഫോറും അടിച്ചെടുത്തപ്പോള്‍ ക്രുണാല്‍ ഒരു സിക്‌സും അടിച്ചെടുത്തു. കൊല്‍ക്കത്തന്‍ നിരയില്‍ 21 റണ്‍സെടുത്ത ക്രിസ് ലിന്നും നിധീഷ് റാണയുമാണ് ടോപ് സ്‌കോറര്‍മാര്‍. മുംബൈയ്ക്ക് വേണ്ടി മിച്ചല്‍ മഗ്ലെങന്‍, ജസ്പ്രീത് ബൂംറ, മായങ്ക് മാര്‍ക്കണ്ഡെ, ബെന്‍ കട്ടിങ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

RELATED STORIES

Share it
Top