മുംബൈക്കും തിരിച്ചടി; സൂപ്പര്‍ താരത്തിന് പരിക്ക്


മുംബൈ: ഐപിഎല്ലിന്റെ 11ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനും പരിക്ക് തലവേദനയാവുന്നു. സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ പാറ്റ് കുമ്മിന്‍സാണ് പരിക്കിനെത്തുടര്‍ന്ന് ഈ സീസണില്‍ നിന്ന് പിന്‍മാറിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മല്‍സരത്തിനിടെ തന്നെ കുമ്മിന്‍സ് പരിക്കിന്റെ പിടിയിലായിരുന്നു. സ്‌കാനിങ് റിപോര്‍ട്ട് പ്രകാരം ഒരു മാസം വിശ്രമം വേണമെന്ന് ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചതോടെയാണ്  താരം ഐപിഎല്ലില്‍ കളിക്കില്ലെന്ന് വ്യക്തമായത്. മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഉദ്ഘാടന മല്‍സരത്തില്‍ കുമ്മിന്‍സ് കളിച്ചിരുന്നില്ല. 16 ഐപിഎല്‍ മല്‍സരങ്ങളില്‍ നിന്നായി 17 വിക്കറ്റുകളാണ് കുമ്മിന്‍സിന്റെ സമ്പാദ്യം. നേരത്തെ ആസ്‌ത്രേലിയന്‍ താരം മിച്ചല്‍ സ്റ്റാര്‍ക്കും പരിക്കിനെത്തുടര്‍ന്ന് ഐപിഎല്ലില്‍ നിന്ന് പിന്‍മാറിയിരുന്നു.

RELATED STORIES

Share it
Top