മുംബയ് വിമാനത്താവളത്തില്‍ തീപിടിത്തംമുംബയ്: മുംബയ് രാജ്യാന്തര വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലില്‍ വന്‍ തീപിടിത്തം. ഏറ്റവും താഴത്തെ നിലയിലെ കോണ്‍ഫറന്‍സ് ഹാളിലാണ് തീപിടിത്തം ഉണ്ടായത്. അപകടത്തില്‍ ആളപായമില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.
അപകടത്തിന്റെ കാരണം വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിലെ അഗ്‌നിശമനസേനാ വിഭാഗമാണ് തീ അണച്ചത്.
യാത്രക്കാര്‍ ഉപയോഗിക്കുന്ന മുറികളില്‍നിന്ന് വളരെ അകലെയാണ് തീപിടിച്ച കോണ്‍ഫറന്‍സ് ഹാളെന്ന് അധികൃതര്‍ പറഞ്ഞു.
വിമാനങ്ങളുടെ സര്‍വീസുകളെയോ പ്രവര്‍ത്തന്നത്തെയൊ തീപിടിത്തം ബാധിച്ചിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.

RELATED STORIES

Share it
Top