മീ ടൂ: ശ്യാം കൗശല്‍ ക്ഷമാപണം നടത്തി

മുംബൈ: ലൈംഗികാരോപണം നേരിടുന്ന സംവിധായകന്‍ ശ്യാം കൗശല്‍ ക്ഷമാപണം നടത്തി. വ്യക്തിജീവിതത്തിലും തൊഴില്‍രംഗത്തും താനൊരുത്തമ വ്യക്തിയാവാ ന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എഴുത്തുകാരി മഹിമ കുക്ക്‌റേജയാണ് നമീത പരേഖ് എന്ന സഹസംവിധായികയുടെ അനുഭവം പങ്കുവച്ചത്. 2006ല്‍ പുറംവാതില്‍ ചിത്രീകരണത്തിനിടെ കൗശല്‍ തന്നെ മദ്യപിക്കാന്‍ മുറിയിലേക്കു ക്ഷണിച്ചെന്നും നിരസിച്ചപ്പോള്‍ നിര്‍ബന്ധിച്ചെന്നും ഫോണിലെ അശ്ലീല വീഡിയോകള്‍ കാണിച്ചെന്നുമാണു നമീത പരേഖ് ആരോപിച്ചത്.
അതേസമയം, ആരോപണ വിധേയനായ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവെയുടെ മകളും ഹാസ്യനടിയുമായ മല്ലിക ദുവെ മീ ടൂ പ്രചാരണത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.RELATED STORIES

Share it
Top