മീ ടൂ വിവാദം: അലന്‍സിയറിനെതിരേ വെളിപ്പെടുത്തലുമായി നടി

കൊച്ചി: മീ ടൂ വിവാദം മലയാള സിനിമയിലും ആരംഭിച്ചതോടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്ക് വേദിയൊരുങ്ങി. കഴിഞ്ഞദിവസം പേര് വെളിപ്പെടുത്താതെ നടന്‍ അലന്‍സിയറിനെതിരേ മോശമായി പെരുമാറിയെന്ന് ആരോപിച്ച നടി ഇന്നലെ ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തി. യുവനടി ദിവ്യ ഗോപിനാഥ് ആണ് താന്‍ തന്നെയാണ് അലന്‍സിയറിനെതിരേ ലൈംഗികാരോപണ കത്ത് എഴുതിയതെന്നു വെളിപ്പെടുത്തിയത്.
ആഭാസം എന്ന സിനിമയുടെ സെറ്റില്‍ വച്ചു തന്നോട് മോശമായി പെരുമാറിയെന്നും താനതിനോട് ശക്തമായി പ്രതികരിക്കുകയാണ് ഉണ്ടായതെന്നും ദിവ്യ വെളിപ്പെടുത്തി. പ്രായം മാനിച്ച് ക്ഷമിക്കാന്‍ തയ്യാറായതായിരുന്നു. എന്നാല്‍ ആ സെറ്റില്‍ വച്ച് പെണ്‍കുട്ടികളെ താ ന്‍ ഉപയോഗിച്ചുവെന്ന് അഭിമാനത്തോടെ സംവിധായകനോട് അലന്‍സിയര്‍ പറഞ്ഞതായി അറിയാന്‍ കഴിഞ്ഞു. ഇതോടെ താന്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് പ്രതിഷേധം അറിയിച്ചപ്പോള്‍ തനിക്ക് ആദ്യമായി സംഭവിച്ച തെറ്റാണെന്നും ഏതു മാനസികാവസ്ഥയിലാണ് അങ്ങനെ പെരുമാറിയതെന്ന് അറിയില്ലെന്നും പറഞ്ഞ് കരഞ്ഞു. ഒരു തരത്തിലും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ചെയ്തുപോയ തെറ്റ് ക്ഷമിക്കണമെന്നും പറഞ്ഞു. പക്ഷേ മറ്റു സെറ്റുകളിലും ഇങ്ങനെ പെരുമാറുന്നുവെന്ന് അറിയാനിടയായതാണു വെളിപ്പെടുത്തലിനു തന്നെ പ്രേരിപ്പിച്ചതെന്നും അന്നു താന്‍ നേരിട്ട മാനസിക സംഘര്‍ഷം എന്താണെന്നു മനസ്സിലാക്കണമെ ന്നും ദിവ്യ പറ ഞ്ഞു.
ഞാന്‍ അംഗമല്ലാത്ത താര സംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയാല്‍ എന്റെയൊപ്പം നില്‍ക്കുമെന്ന് ഉറപ്പില്ലായിരുന്നു. അവരുടെ അംഗമായ ഒരു കുട്ടിക്ക് നേരിട്ട പ്രശ്‌നത്തില്‍ അമ്മയുടെ നിലപാട് കൃത്യമായി അറിയുന്ന ഒരാളാണു ഞാന്‍. ഡബ്ല്യുസിസിയില്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ അയാളുമായി സംസാരിച്ച് ക്ഷമ പറഞ്ഞ് തീര്‍ക്കാവുന്നതാണോ എന്ന് ചോദിച്ചു. എനിക്കത് മതിയായിരുന്നു. പക്ഷേ മറ്റ് സ്ത്രീകളെ അദ്ദേഹം ഇത്തരത്തില്‍ ഉപദ്രവിച്ചതായി അറിഞ്ഞതോടെ അയാളുടെ മുഖംമൂടി പുറത്തുകാട്ടണമെന്ന് ഉറപ്പിച്ചു. ഈ സമയത്താണു മീ ടൂ കാംപയിന്‍ ശക്തമാവുന്നത്. ഇതാണ് ശരിയായ സമയമെന്ന് കണ്ടതിനാലാണു വെളിപ്പെടുത്ത ല്‍ നടത്തിയത്. ഇതു അദ്ദേഹത്തിന്റെ ജീവിതം തകര്‍ക്കാനോ, സിനിമ ഇല്ലാതാക്കാനോ ഉദ്ദേശിച്ചല്ല. മറ്റ് പെണ്‍കുട്ടികള്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവരുതെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും ദിവ്യ പറഞ്ഞു.

RELATED STORIES

Share it
Top