മീ ടൂ പ്രചാരണം: ഇരകള്‍ക്ക് വനിതാ മാധ്യമപ്രവര്‍ത്തകരുടെ ഐക്യദാര്‍ഢ്യം

ന്യൂഡല്‍ഹി: രാജ്യത്ത് മീ ടൂ പ്രചാരണം ശക്തമായതോടെ ലൈംഗികാതിക്രമം വെളിപ്പെടുത്തിയവര്‍ക്ക് വനിതാ മാധ്യമപ്രവര്‍ത്തകരുടെ ഐക്യദാര്‍ഢ്യം. ലൈംഗികപീഡന ആരോപണം നേരിടുന്നവര്‍ക്കെതിരേ ഉടന്‍ നടപടി വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഒട്ടേറെ ആരോപണങ്ങള്‍ നേരിടുന്ന കേന്ദ്രമന്ത്രി എം ജെ അക്ബറിനെ പുറത്താക്കണമെന്നും മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ജോലിസ്ഥലത്തെ ലൈംഗിക പീഡനം അസ്വീകാര്യമാണെന്ന സന്ദേശമെഴുതിയ പ്ലക്കാര്‍ഡുയര്‍ത്തിയാണ് വനിതകള്‍ പ്രതിഷേധത്തിനെത്തിയത്. ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അവര്‍ പ്രമേയം പാസാക്കി.
അനുഭവങ്ങള്‍ തുറന്നുപറഞ്ഞവരെ അഭിവാദ്യം ചെയ്യുന്നു. ഇത്തരം സംഭവങ്ങള്‍ തുറന്നുപറയുക എളുപ്പമല്ല- മുതിര്‍ന്ന പത്രപ്രവര്‍ത്തകയും ഐഡബ്ല്യൂപിസി പ്രസിഡന്റുമായ ടി കെ രാജലക്ഷ്മി പറഞ്ഞു.

RELATED STORIES

Share it
Top