മീ ടൂ: പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചിരുന്നെന്ന്

കൊച്ചി: അര്‍ച്ചന പത്മിനി തന്ന പരാതിയുടെ അടിസ്ഥാനത്തി ല്‍ നടപടി സ്വീകരിച്ചിരുന്നുവെന്നും ആരോപണവിധേയനായ വ്യക്തിയെയും അര്‍ച്ചനയെയും തങ്ങള്‍ ഓഫിസില്‍ വിളിച്ചു സംസാരിച്ചിരുന്നുവെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സംഭവം ക്രിമിനല്‍ കുറ്റമായതിനാല്‍ ഇത് സംഘടന കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും പോലിസില്‍ പരാതി നല്‍കണമെന്നും താന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിനു തയ്യാറായില്ല. സംഘടനാ തലത്തില്‍ നടപടിയെടുത്താല്‍ മതിയെന്നാണ് തന്നോട് അവര്‍ പറഞ്ഞതെന്നും അതിന്റെ അടിസ്ഥാനത്തില്‍ ആരോപണവിധേയനായ വ്യക്തിയെ പുറത്താക്കിയിരുന്നുവെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
സംഘടനാപരമായ നടപടി മതിയെന്ന രേഖയില്‍ അര്‍ച്ചന ഒപ്പിട്ടിട്ടുണ്ടെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സംഭവത്തി ല്‍ പോലിസിന് പരാതി നല്‍കാത്തത് എന്തുകൊണ്ടാണെന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇതിനു പിന്നാലെ നടക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു അര്‍ച്ചനയുടെ മറുപടി. തനിക്ക് തന്റേതായ സ്വപ്നങ്ങളുണ്ടെന്നും അര്‍ച്ചന പത്മിനി പറഞ്ഞു.

RELATED STORIES

Share it
Top