മീ ടു കാംപയിന് എതിരേ ബിജെപി എംപി

ന്യൂഡല്‍ഹി: മീ ടു പ്രചാരണങ്ങള്‍ക്കെതിരേ വിവാദ പരാമര്‍ശവുമായി ബിജെപി എംപി ഉദിത്‌രാജ്. പുരുഷനെതിരേ ലൈംഗികാരോപണം ഉന്നയിക്കുന്നതിനു സ്ത്രീകള്‍ ലക്ഷങ്ങള്‍ വാങ്ങുന്നുണ്ടെന്നു ബിജെപി എംപി പറഞ്ഞു.
സ്ത്രീകള്‍ ഇതൊരു ശീലമാക്കിയിരിക്കുന്നു. മീടു ആരോപണം ഉന്നയിക്കുന്നതിന് രണ്ടു മുതല്‍ നാലു ലക്ഷം വരെ സ്ത്രീകള്‍ വാങ്ങുന്നു. 10 വര്‍ഷത്തിനു ശേഷം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനു പിന്നില്‍ സംശയമുണ്ടെന്നും ഉദിത്‌രാജ് പറയുന്നു.
ഒരാള്‍ക്കെതിരേ ആരോപണം ഉന്നയിച്ച ശേഷം അടുത്തയാളെ തിരഞ്ഞുപിടിക്കുന്നു. പുരുഷന്റെ സ്വഭാവത്തെക്കുറിച്ച് തനിക്ക് അറിയാം. പക്ഷേ സ്ത്രീകള്‍ അതു ദുരുപയോഗം ചെയ്യുകയല്ലേയെന്നു ചോദിച്ച എംപി ഇത്തരം ആരോപണങ്ങള്‍ മൂലം പുരുഷന്‍മാരുടെ ജീവിതമാണ് നശിക്കുന്നതെന്നും പറഞ്ഞു.

RELATED STORIES

Share it
Top