മീ ടു കാംപയിന്‍കൂടുതല്‍ പേര്‍ക്കെതിരേ ആരോപണങ്ങള്‍

ചെന്നൈ: പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരേയും തമിഴ്‌നടന്‍ രാധാ രവിക്കെതിരേയും തിരക്കഥാകൃത്ത് വരുണ്‍ ഗ്രോവറിനെതിരേയും ലൈംഗികാരോപണം. പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത യുവതി മാധ്യമ പ്രവര്‍ത്തക സന്ധ്യാ മേനോന് അയച്ച സന്ദേശം ഗായിക ചിന്‍മയി ട്വിറ്ററില്‍ പങ്കുവച്ചതോെടയാണു വൈരമുത്തുവിനെതിരേയുള്ള ആരോപണം പുറത്തറിഞ്ഞത്.
മീ ടു കാംപയിനിന്റെ ഭാഗമായാണു യുവതിയുടെ ആരോപണം. യുവതി അയച്ച സന്ദേശത്തില്‍ പറയുന്നത്: തനിക്ക് 18 വയസ്സുള്ളപ്പോള്‍ ജോലിയുമായി ബന്ധപ്പെട്ടു വൈരമുത്തുവിന്റെ കോടമ്പാക്കത്തെ വീട്ടില്‍ പോയിരുന്നു. ഈ സമയം അദ്ദേഹം തന്നെ കടന്നു പിടിക്കുകയും ചുംബിക്കുകയും ചെയ്തു. എന്ത്് ചെയ്യണമെന്ന് അറിയാതെ അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും സന്ദേശത്തില്‍ പറയുന്നു.
വൈരമുത്തുവിനെതിരേ സമാന ആരോപണം ഉന്നയിച്ച് മറ്റൊരു യുവതിയും രംഗത്തു വന്നു. വൈരമുത്തുവിന്റെ വീട്ടില്‍ നടന്ന ചര്‍ച്ചയില്‍ അദ്ദേഹം തന്നെ കടന്നുപിടിച്ചതായി യുവതി ആരോപിച്ചു.
നടന്‍ അലോക്‌നാഥിനെതിരേ എഴുത്തുകാരിയും സംവിധായകയുമായ വിന്ദ നന്ദ കഴിഞ്ഞദിവസം ലൈംഗികാരോപണം ഉന്നയിച്ചിരുന്നു.
തമിഴ്‌നടന്‍ രാധാ രവിക്കെതിരേയും ലൈംഗികാരോപണം പുറത്തുവന്നു. പേരു വെളിപ്പെടുത്താത്ത ഒരു യുവതിയാണു നടനെതിരേ രംഗത്തെത്തിയത്. ഓഫിസിലേക്ക് വിളിച്ചുവരുത്തി കെട്ടിപ്പിടിച്ചു മുഖത്ത് ചുംബിച്ചതായും ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം തനിയെ വരണമെന്ന് ആവശ്യപ്പെട്ടതായും യുവതി ആരോപിച്ചു.
ഗാനരചയിതാവും തിരാകഥാകൃത്തുമായ വരുണ്‍ ഗ്രോവറിനെതിരേയും ലൈംഗാകാരോപണവുമായി മറ്റൊരു യുവതി രംഗത്തെത്തി. 2001ലാണ് സംഭവം നടന്നതെന്ന് യുവതി പറഞ്ഞു. എന്നാല്‍ എല്ലാ ആരോപണങ്ങളും താന്‍ നിഷേധിക്കുന്നുവെന്ന് വരുണ്‍ ട്വിറ്ററില്‍ കുറിച്ചു. ജീവിതത്തില്‍ അനുചിതമായി ഒരു വ്യക്തിയെയും ഒരിക്കല്‍ പോലും തൊട്ടിട്ടില്ല. എന്നെക്കുറിച്ചുള്ള ആരോപണങ്ങള്‍ നിരവധി ആളുകളെ നിരാശപ്പെടുത്തുന്നുണ്ടെന്ന് എനിക്കറിയം. എന്നാല്‍ ഈ ആരോപണത്തില്‍ സത്യമില്ലെന്നു താന്‍ തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.RELATED STORIES

Share it
Top