'മീശ' പിന്‍വലിച്ചുകോഴിക്കോട് : വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ചില സംഘടനകളുടെ സൈബര്‍ ആക്രമണങ്ങളും ഭീഷണിയും ഉണ്ടായ സാഹചര്യത്തില്‍ മീശ എന്ന തന്റെ നോവല്‍ പിന്‍വലിക്കുന്നതായി എസ്.ഹരീഷ്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വരുന്ന നോവലാണു പിന്‍വലിക്കുന്നത്.  ചില സംഘടനകളുടെ നിരന്തരമായ ഭീഷണികളെ തുടര്‍ന്നാണു തീരുമാനമെന്ന് ഹരീഷ് അറിയിച്ചു. നോവലില്‍ സ്ത്രീകളുടെ ക്ഷേത്ര സന്ദര്‍ശനം സംബന്ധിച്ച സംഭാഷണമാണ് വിവാദമായത്. സ്ത്രീകള്‍ നല്ല വസ്ത്രങ്ങളണിഞ്ഞ് ഒരുങ്ങി ക്ഷേത്രദര്‍ശനത്തിനെത്തുന്നതിലൂടെ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ തയ്യാറാണെന്ന് അബോധപൂര്‍വമായി പ്രഖ്യാപിക്കുകയാണെന്ന് നോവലിലെ ഒരു കഥാപാത്രം പറയുന്ന ഭാഗമാണ് വിവാദമായത്. ഇതേത്തുടര്‍ന്ന് നോവലിസ്റ്റിന് രൂക്ഷമായ സൈബര്‍ ആക്രമണം നേരിടേണ്ടിവന്നിരുന്നു.

RELATED STORIES

Share it
Top