'മീശ'യ്‌ക്കെതിരായ നീക്കം മതതീവ്രവാദം: മന്ത്രി ബാലന്‍

കോഴിക്കോട്: വടക്കേ ഇന്ത്യയിലും മതതീവ്രവാദികള്‍ ഭരണം നിയന്ത്രിക്കുന്ന രാജ്യങ്ങളിലും മാത്രമേ വിലപ്പോവൂ എന്നു കരുതിയിരുന്ന മതതീവ്രവാദം കേരളത്തിലും ശക്തിപ്രാപിച്ചിരിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ് “'മീശ'യെക്കുറിച്ചുള്ള വിവാദമെന്ന് മന്ത്രി എ കെ ബാലന്‍. മാതൃഭൂമി പ്രസിദ്ധീകരിക്കുന്ന നോവല്‍ പിന്‍വലിക്കുന്നത് തികച്ചും നിര്‍ഭാഗ്യകരമാണ്. നോവലിസ്റ്റിനും പത്രത്തിനും നേരെയുള്ള ഭീഷണിയും അക്രമവും ഫാഷിസത്തിന്റെ മറ്റൊരു മുഖമാണ്. സാംസ്‌കാരിക കേരളം ഒരുമിച്ചുനിന്ന് പ്രതിരോധിക്കേണ്ട സമയമാണിത്- മന്ത്രിവ്യക്തമാക്കി.

RELATED STORIES

Share it
Top