മീപ്പുഗിരി പള്ളിയിലെ അതിക്രമം:ഗൂഢാലോചന നടത്തിയത് മുഖ്യപ്രതിയുടെ വീട്ടിലെ ജന്മദിനാഘോഷത്തില്‍

കാസര്‍കോട്: മീപ്പുഗിരി പള്ളിക്ക് നേരെ ആക്രമണം നടത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയത് മുഖ്യപ്രതിയുടെ വീട്ടിലെ ജന്മദിനാഘോഷ പരിപാടിയില്‍ വച്ച്. കേസിലെ മുഖ്യപ്രതി അണങ്കൂര്‍ ജെപി കോളനിയിലെ അക്ഷയ്‌യുടെ വീട്ടില്‍ നടന്ന ജന്മദിനാഘോഷ പരിപാടിക്കിടെ സംഘം പ്രത്യേകം ഒത്തുചേരുകയും ആക്രണത്തിന് പദ്ധതി തയ്യാറാക്കുകയുമായിരുന്നു. വ്യാഴാഴ്ച രാത്രി നടന്ന ജന്മദിനാഘോഷ പരിപാടി കഴിഞ്ഞ് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഘം മീപ്പുഗിരി പള്ളിയിലേക്ക് പോയത്.വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. രാവിലെ പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയവര്‍ മതപ്രഭാഷണത്തോടനുബന്ധിച്ച് സ്ഥാപിച്ച കൊടിതോരണങ്ങളും ഫ് ളക്‌സുകളുംകാണാതായത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പള്ളിയില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് നാലംഗസംഘം അതിക്രമിച്ചു കയറിയതായി വ്യക്തമായത്.
പള്ളിയുടെ മുന്‍വശത്ത് പോലിസ് സ്ഥാപിച്ച സിസിടിവി കാമറ മുകളിലേക്ക് തിരിച്ച് വെക്കുന്നതും തുടര്‍ന്ന് പള്ളി കോംപൗണ്ടില്‍ കയറുന്നതും ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.

RELATED STORIES

Share it
Top