മീപ്പുഗിരി പള്ളിയിലെ അതിക്രമം: കൊലക്കേസ് പ്രതിയടക്കം നാലുപേര്‍ കസ്റ്റഡിയില്‍

കാസര്‍കോട്: ചൂരി മീപ്പുഗിരിയിലെ എആര്‍ ക്യാംപ് റോഡിലെ രിഫായി മസ്ജിദ് കോംപൗണ്ടില്‍ കയറി അതിക്രമം കാണിച്ച സംഭവത്തില്‍ കൊലക്കേസ് പ്രതിയടക്കം നാലുപേരെ കസ്റ്റഡിയിലെടുത്തു. ഇതില്‍ ഒരാള്‍ ഏതാനും വര്‍ഷം മുമ്പ് ന്യൂനപക്ഷ സമുദായത്തില്‍ പെട്ട യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കുടുതല്‍ ചോദ്യം ചെയ്തു വരികയാണെന്ന് എസ്‌ഐ പി അജിത് കുമാര്‍ പറഞ്ഞു.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. രാവിലെ പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയവര്‍ മതപ്രഭാഷണത്തോടനുബന്ധിച്ച്് സ്ഥാപിച്ച കൊടിതോരണങ്ങളും ഫഌക്‌സുകളും കാണാതായത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പള്ളിയില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് നാലംഗസംഘം അതിക്രമിച്ചു കയറിയതായി വ്യക്തമായത്.
പള്ളിയുടെ മുന്‍വശത്ത് പോലിസ് സ്ഥാപിച്ച സിസിടിവി കാമറ മുകളിലേക്ക് തിരിച്ച് വെക്കുന്നതും തുടര്‍ന്ന് പള്ളി കോംപൗണ്ടില്‍ കയറുന്നത്ും ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. തുടര്‍ന്ന്് പള്ളി സെക്രട്ടറി സുബൈര്‍ ചൂരി പോലിസില്‍ പരാതി നല്‍കുകയായിരുന്നു.

RELATED STORIES

Share it
Top