മീപ്പുഗിരിയിലെ പള്ളി ആക്രമണം: പോലിസ് അക്രമികള്‍ക്ക് കൂട്ടു നില്‍ക്കുന്നുവെന്ന് എസ്ഡിപിഐ

കാസര്‍കോട്: മീപ്പുഗിരി പള്ളിക്ക് നേരെ ആക്രമണം നടത്തിയവര്‍ക്കെതിരേ പ്രതിഷേധിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് സംഘപരിവാറിനെ സഹായിക്കുന്ന പോലീസ് നടപടി അപലനീയമാണെന്ന് എസ്ഡിപിഐ മധൂര്‍ പഞ്ചായത്ത് കമ്മിറ്റി പറഞ്ഞു.
പഴയ ചൂരി മിഹിയുദ്ധീന്‍ ജുമാമസ്ജിദിന കത്ത് കയറി റിയാസ് മൗലവിയെ സംഘപരിവാര്‍ കഴുത്തറത്തു കൊലപ്പെടുത്തിയതിന്റെ ഒരാണ്ട് തികയുന്ന സമയത്ത് തന്നെ സമീപ ത്തെ മറ്റൊരു പള്ളിക്ക് നേരെയുള്ള അക്രമം ചെറുതായി കാണാന്‍ പറ്റില്ല. സംഘപരിവാര്‍ വളരെ ആസൂത്രിതമായി നടപ്പിലാക്കുന്ന വര്‍ഗീയ കലാപങ്ങളുടെ ഭാഗമാണിത്. ഇതിനെതിരേ ജനകീയ പ്രതിഷേധം ഉയരേണ്ടതുണ്ട്. കലാപകാരികളെ അടിച്ചമര്‍ത്തുന്നതിന് പകരം പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുക്കുന്ന  പോലിസ് നടപടി ജനാതിപത്യവിരുദ്ധവുമാണെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.
മുഹമ്മദ് കരിമ്പളം സക്കരിയ മുട്ടത്തോടി, ഉസ്മാന്‍ ചുരി,ബിലാല്‍ ചൂരി ഇസ്ഹാഖ് ഉളിയത്തടുക്ക, സഹദ് ഉളിയത്തടുക്ക സംസാരിച്ചു.

RELATED STORIES

Share it
Top