മീന്‍ തിന്നുന്നതും കേന്ദ്രം വിലക്കും : കോടിയേരികോഴിക്കോട്: പലവഴികളിലൂടെ ജനങ്ങളുടെ മാംസാഹാരം മുടക്കുന്ന കേന്ദ്രസര്‍ക്കാര്‍ വൈകാതെ മീന്‍ തിന്നുന്നതും മുടക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മല്‍സ്യം മഹാവിഷ്ണുവിന്റെ അവതാരമാണെന്നാണ് ഹിന്ദുത്വര്‍ പ്രചരിപ്പിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജില്ലയില്‍ മാംസത്തോടൊപ്പം മല്‍സ്യവിപണനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇതു വൈകാതെ രാജ്യത്തൊട്ടാകെ നടപ്പാക്കാനാണു നീക്കമെന്നും കോടിയേരി പറഞ്ഞു. സഹകരണമേഖലാ ജീവനക്കാരുടെ സംഘടനയായ കേരള കോ-ഓപറേറ്റീവ് എംപ്ലോയീസ് യൂനിയന്റെ ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മല്‍സ്യ-മാംസാഹാര നിരോധനത്തിലൂടെ ബ്രാഹ്മണ ഭക്ഷണരീതി ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനാണു ശ്രമിക്കുന്നത്. ഇതിനു കേന്ദ്രസര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. ജനങ്ങളുടെ ഭക്ഷണത്തില്‍ ഇടപെടാനുള്ള ശ്രമങ്ങളെ പൊതുജനങ്ങളെ അണിനിരത്തി നേരിടുമെന്നും കോടിയേരി പറഞ്ഞു.

RELATED STORIES

Share it
Top