മീഡിയ പ്ലസ് പത്താം വര്‍ഷികം ആഘോഷിക്കുന്നു

ദോഹ: ഖത്തറിലെ പരസ്യ, ഇവന്റ് മാനേജ്‌മെന്റ് രംഗത്ത് സാന്നിധ്യം അടയാളപ്പെടുത്തിയ മീഡിയ പ്ലസ് പത്താം വാര്‍ഷികമാഘോഷിക്കുന്നു. പത്താം വാര്‍ഷികത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തതായി ദോഹയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മീഡിയ പ്ലസ് സിഇഒ അമാനുല്ല വടക്കാങ്ങര അറിയിച്ചു.
ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പത്താമത് എഡിഷന്‍ കൂടുതല്‍ പുതുമകളോടെ മെയ് മാസം പുറത്തിറങ്ങും. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പങ്കാളിത്തത്തോടെയായിരിക്കും ഡയറക്ടറിയുടെ പത്താമത് എഡിഷന്‍ തയ്യാറാക്കുക. ഡയറക്ടറിയുടെ മൊബൈല്‍ അപ്ലിക്കേഷനും പുറത്തിറക്കി കഴിഞ്ഞു. ഇത് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വ്യത്യസ്ത മേഖലകളില്‍ സംഭാവനകള്‍ അര്‍പ്പിച്ച ഖത്തറിലെ മലയാളികളെ പരിചയപ്പെടുത്തുന്ന ഖത്തര്‍ മലയാളി മാന്വലിന്റെ പരിഷ്‌ക്കരിച്ച പതിപ്പും ഉടന്‍ പുറത്തിറക്കും. വ്യത്യസ്തമാര്‍ന്ന കലാപരിപാടികളും പത്താം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുമെന്ന് അമാനുല്ല പറഞ്ഞു. ഓപറേഷന്‍സ് മാനേജര്‍ റഷീദ പുളിക്കല്‍, സെയില്‍സ് മാനേജര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍, മാര്‍ക്കറ്റിങ് കോര്‍ഡിനേറ്റര്‍മാരായ അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍, ഫൗസിയ അക്ബര്‍, ഒമാനിലെ ടോപ്ആന്റ് അഡ്‌വര്‍ട്ടൈസിംഗ് മാനേജിംഗ് ഡയറക്ടര്‍ സുറൂര്‍ റഹ്മാന്‍, ജനറല്‍ മാനേജര്‍ റഹ്മതുല്ല പി സിദ്ദീഖ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top