മീഡിയാ റൂം: നടപടികള്‍ അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയിലെ മീഡിയാ റൂം പൂട്ടിയതുമായി ബന്ധപ്പെട്ട കേസിന്‍മേലുള്ള നടപടികള്‍ സുപ്രിംകോടതി അവസാനിപ്പിച്ചു. ഹൈക്കോടതിയിലെ അഞ്ചംഗ ബെഞ്ച് കേസ് പരിഗണിക്കുമെന്ന് തീരുമാനിച്ച സാഹചര്യത്തില്‍ അതില്‍ ഇടപെടുന്നില്ലെന്ന് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് എ എം സാപ്രേ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
2016 ജൂലൈയിലാണ് ഹൈക്കോടതിയിലെ മീഡിയാ റൂം അടച്ചുപൂട്ടി മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം വിലക്കിയത്. ഇതിനെതിരേ കെയുഡബ്ല്യുജെ സംസ്ഥാന ഘടകം സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി റിപോര്‍ട്ടിങ് സംബന്ധിച്ച വിഷയങ്ങള്‍ പരിഗണിക്കാന്‍ അഞ്ചംഗ ബെഞ്ച് രൂപീകരിച്ചിട്ടുണ്ടെന്നും ഈ ബെഞ്ച് മീഡിയാറൂമിലെ പ്രവേശനം അടക്കമുള്ള വിഷയങ്ങളും പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കേസിലെ നടപടികള്‍ സുപ്രിംകോടതി അവസാനിപ്പിച്ചത്.

RELATED STORIES

Share it
Top