മിസോറാമില്‍ കോണ്‍ഗ്രസ്സിന് കനത്ത വെല്ലുവിളി

ഐസ്വാള്‍: മിസോറം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് നേരിടുന്നതു കനത്ത വെല്ലുവിളി. ഭരണവിരുദ്ധ വികാരവും പാര്‍ട്ടിക്കകത്തെ ഭിന്നതകളും കോണ്‍ഗ്രസ്സിനെ വിഷമസന്ധിയില്‍ എത്തിച്ചിട്ടുണ്ട്.
മിസോ ദേശീയ മുന്നണി ഉയര്‍ത്തുന്ന രാഷ്ട്രീയ വെല്ലുവിളി നേരിടാന്‍ പാര്‍ട്ടി നന്നെ ക്ലേശിക്കുമെന്നാണു സൂചന. ആര്‍ ലാല്‍സിര്‍ലിയാനയും ലാല്‍സിര്‍ലിയാന സെയ്‌ലോയും തന്റെ മന്ത്രിസഭയില്‍ മുമ്പ് മന്ത്രിമാരായിരുന്നപ്പോള്‍ അഴിമതിക്കാരായിരുന്നുവെന്നാണു മുഖ്യമന്ത്രി ലാല്‍ത്തന്‍ ഹാവ്‌ല ശനിയാഴ്ച പറഞ്ഞത്.
അച്ചടക്കലംഘനത്തിനു പാര്‍ട്ടി നോട്ടീസ് അയച്ചതിനെ തുടര്‍ന്നാണ് ആഭ്യന്തരമന്ത്രിയായിരുന്ന ലാല്‍സിര്‍ലിയാന കഴിഞ്ഞ മാസം 14ന് രാജിവച്ചത്. 17ന് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയും ചെയ്തു. മുന്‍ മന്ത്രി ലാല്‍സിര്‍ലിയാന സെയ്‌ലോ പാര്‍ട്ടി വിട്ടതും കോണ്‍ഗ്രസ്സിന് തിരിച്ചടിയായി.

RELATED STORIES

Share it
Top