മിസോറാം മുന്നോട്ട്, മലയാളിക്കരുത്തില്‍ കര്‍ണാടകയ്ക്കും ജയംകൊല്‍ക്കത്ത: സന്തോഷ് ട്രോഫിയില്‍ ഇന്നലെ നടന്ന പോരാട്ടങ്ങളില്‍ കര്‍ണാടകയ്ക്കും മിസോറാമിനും ജയം. ഗ്രൂപ്പ് ബിയില്‍ കര്‍ണാടക ഒഡീഷയയെ 2-1നാണ് പരാജയപ്പെടുത്തിയത്. 26ാം മിനിറ്റില്‍ മലയാളി താരം ലിയോണ്‍ അഗസ്റ്റിന്റെ ഗോളിലൂടെ കര്‍ണാടകയാണ് ആദ്യം വലകുലുക്കിയത്. എന്നാല്‍ ഒന്നാം പകുതിക്ക് തൊട്ടുമുമ്പ് അര്‍ജുന്‍ നായകിന്റെ ഗോളിലൂടെ ഒഡീഷ സമനിലപിടിച്ചു. പിന്നീട് രണ്ടാം പകുതിയുടെ 87ാം മിനിറ്റില്‍ മലയാളി താരം രാജേഷിന്റെ ഗോളിലൂടെ കര്‍ണാടക വിജയം സ്വന്തമാക്കുകയായിരുന്നു. കളിച്ച രണ്ട് മല്‍സരവും ജയിച്ച കര്‍ണാടക ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനത്താണ്. അതേ സമയം കളിച്ച മൂന്ന് മല്‍സരവും തോറ്റ ഒഡീഷ ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്.കരുത്തരായ പഞ്ചാബിനെ 2-1ന് മിസോറാമും തോല്‍പ്പിച്ചു. ഇരട്ട ഗോളുകള്‍ നേടിയ ലാല്‍ റം റുവാതയാണ് (6,8) മിസോറാമിന് വിജയം സമ്മാനിച്ചത്. പഞ്ചാബിന് വേണ്ടി ബല്‍ജെത് സിങാണ് (56) ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ഗ്രൂപ്പ് ബിയില്‍ മിസോറാമിന്റെ തുടര്‍ച്ചയായ മൂന്നാം വിജയം കൂടിയാണിത്.

RELATED STORIES

Share it
Top