മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തില്ലെന്ന് യുഎന്നിന് ഉത്തര കൊറിയയുടെ ഉറപ്പ്

ടോക്കിയോ: തങ്ങളുടെ ആണവ പദ്ധതി പൂര്‍ത്തിയായെന്നും ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈലുകളോ മറ്റ് അണ്വായുധങ്ങളോ ഇനി മുന്നറിയിപ്പില്ലാതെ പരീക്ഷിക്കില്ലെന്നും ഉത്തര കൊറിയ യുഎന്നിനെ അറിയിച്ചു. യുഎന്‍ ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐസിഎഒ) പ്രതിനിധികളുമായി പ്യോങ്യാങില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് ഉത്തര കൊറിയ ഏവിയേഷന്‍ ഡയറക്ടര്‍ ഇക്കാര്യം അറിയിച്ചത്.
നിര്‍ത്തലാക്കിയ വ്യോമ സര്‍വീസുകള്‍ പുനസ്ഥാപിക്കാന്‍ ഉത്തര കൊറിയ അഭ്യര്‍ഥിച്ചതായും തങ്ങളുടെ വ്യോമപാതയിലൂടെ പുതിയ സര്‍വീസുകള്‍ ആരംഭിക്കാന്‍ ആവശ്യപ്പെട്ടതായും ഐസിഎഒ അറിയിച്ചു. ദക്ഷിണ കൊറിയന്‍ വ്യോമപാതയിലൂടെ സര്‍വീസ് നടത്താന്‍ അനുമതി നല്‍കണമെന്നും ഉത്തര കൊറിയ ആവശ്യപ്പെട്ടു.
ഉത്തര കൊറിയ മുന്നറിയിപ്പില്ലാതെ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതു കാരണം ദക്ഷിണ കൊറിയ അടക്കമുള്ള രാജ്യങ്ങള്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു.

RELATED STORIES

Share it
Top