മിസൈല്‍ കരുത്തില്‍ ഉത്തര കൊറിയ

ട്രംപ് അധികാരമേറ്റതിനു പിന്നാലെ യുഎസിനും യുഎസ് പ്രസിഡന്റിനും വെല്ലുവിളി ഉയര്‍ത്തി, ലോകരാജ്യങ്ങളുടെ എതിര്‍പ്പിനെ വകവയ്ക്കാതെ ഉത്തര കൊറിയ ഉപഗ്രഹ റോക്കറ്റ് വിക്ഷേപണം നടത്തി. ക്വാങ്യോങ്‌സോങ് എന്ന ഉപഗ്രഹമാണ് ഉത്തര കൊറിയ വിക്ഷേപിച്ചത്. തുടര്‍ന്ന്, പലതവണ ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി. ഇതിനുപിന്നാലെ ട്രംപും ഉത്തര കൊറിയന്‍ നേതാവും കിമ്മില്‍ പരസ്പരം വാക്‌യുദ്ധം നടത്തുന്നതിനു ലോകം സാക്ഷിയായി. നവംബര്‍ 29ന് ഏറ്റവും ആധുനിക ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി. യുഎസിനെ മൊത്തം തകര്‍ക്കാന്‍ മിസൈലിന് ശേഷിയുണ്ടെന്നായിരുന്നു ഉത്തര കൊറിയയുടെ വാദം. തുടര്‍ന്ന്, ഐക്യരാഷ്ട്ര സഭ ഡിസംബര്‍ 22ന് യുഎസിനെതിരേ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തി.

RELATED STORIES

Share it
Top